Thursday, 26 July 2012

                 One nostalgic moment in my life

പുറത്തെ ഇരുളില്‍ പെയ്തുകൊണ്ടിരികുന്ന മഴയിലേക്ക്‌ ജനലില്‍  കൂടി ഞാന്‍ നോക്കി .മഴയുടെ തണുത്ത നിശ്വാസം എന്‍റെ മുഖതെയ്കു വീശിയടിച്ചു .എന്‍റെ മുഖത്തേക്ക്  തെറിച്ചു വീഴുന്ന ഓരോ തുള്ളിയും എന്‍റെ മനസിന്‍റെ ആഴങ്ങളിലേക്ക് പടര്നിരങ്ങുന്നത് ഞാന്‍ അറിഞ്ഞു.രോമകൂപങ്ങളിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ് .
ഇരുളില്‍ എന്ത് കാണാന്‍ ആണെന്ന് നിങ്ങള്‍ക്ക് ചോദിക്കാം .പക്ഷെ പുറത്തു പെയ്യുന്ന മഴ ,അവളുടെ ഭംഗി  എനിക്കാവില്ല ഈ ജെനലടയ്ക്കാന്‍ .
അരികിലിലെങ്കിലും മിഴിയടച്ചാല്‍ പ്രേയസിക്ക് തന്‍റെ പ്രിയനേ കാണാനാവും എന്ന് പറയുന്ന  പോലേ മഴയുടെ അസ്വാതകയ്കു ഇരുളിലും ആ ബാഷ്പവര്‍ഷം ആസ്വദിക്കാന്‍ കഴിയും .ഞാന്‍  എന്‍റെ വിരലുകള്‍ ജെനല്‍പ്പാളികള്‍ക്കിടയിളുടെ പുറത്തേക്കിട്ടു .നീര്‍ത്തുള്ളിയുടെ ഓരോ സ്പര്‍ശനവും ചുംബനം എന്ന പോലെ എന്നെ പുളകിതയാക്കി .അത് പുറത്തല്ല പെയ്യുന്നത് എന്നിലാണ് എന്നിലെക്കാണ് .ട്രെയിനിന്‍റെ കുക്കുവിളിയുടെ ഇടയിലുടെയും എനിക്ക് കേള്‍ക്കാം ആ ശ്രുതിമര്‍മരം .എന്‍റെ നാസികയ്ക്കു നിന്‍റെ ഗാന്ധമറിയാതിരിക്കാനാവില്ല .ഓരോ തുള്ളിക്കിടയിലും സവ്ന്ദര്യം ഒളിപ്പിച്ചു വെച്ച് നീ ഈ ഭൂമിയില്‍ പെയ്തിറങ്ങുന്നു .നിന്‍റെ വരവിനെ ഞാന്‍ എത്ര ആഗ്രഹികുന്നുണ്ടെന്ന് ,അതില്‍ ഞാന്‍ എത്ര നിര്‍വൃതി കൊള്ളുന്നു എന്ന് നീ എപ്പോഴെങ്കിലും അറിയുന്നുണ്ടോ ??

Wednesday, 25 July 2012

                                                         മഴ

"This is one of my work in a class hour during my engineering course.Some of our lecturers make we students great artists"

നീലിമ  മറയ്കും  കരിമ്പടം പോലിതാ
കാര്‍മേഘപാളികള്‍  ഒഴുകിടുന്നു
മിന്നെല്‍പിനരിനെ തുടോര്‍നോരയിടി  വെട്ടി
അത്  നിന്റെ  അഗമനമെനു  അറിയുന്നു  ഞാന്‍
ഒരു  തുള്ളി  പല  തുള്ളി  പെയുവാന്‍  തുടങ്ങവേ
ഞാനുമേ  നിന്നോട്  കലര്‍നിടുന്നു
ഉയരുന്ന  പുതുമന്ന്നിന്‍  മനമെന്റെ
സിരകളെ  കുളിര്കടിലാടും  കരീലയാകി
പതറാതെ  പെയുന്ന  മഴയെന്‍
മനസിലോ  ധനുമാസ  രാവിന്‍  തലോടലെകി
മഴ  തന്റെ  സംഗീതം  എന്‍  മനോ -
മുകരത്തില്‍  സപ്തസ്വരങ്ങളെ  തൊട്ടുണര്‍ത്തി
കുളിര്‍  വീശി  അലയുന്ന  നിന്നുടെ  പിന്നിലായി
ഞാനുമെന്‍  മനവും  അലഞ്ഞിടുന്നു
നിന്നുടെ  വരവെന്റെ  നീറുന്ന   മനസിലെ
കനലിനെ  അണയ്കും   കുളിര്‍  നീരയിതാ
അലയുന്ന   ചിന്തകള്‍  തന്‍   ചങ്ങലപൂട്ടിന്നു
നിന്‍   സ്വരമെന്നെ   സ്വതന്ത്രയാക്കി
മഴ  തന്‍റെ ഭംഗിയെ  വാഴ്ത്താത കവിയുണ്ടോ ?
നിന്നുടെ  ഭംഗിയെ  മുകരാത്ത  മനമുണ്ടോ?
അരുത്  നീ  പോകര്തു  അരുത്  നീ  പോകര്തു
എന്‍  മനം  മന്ത്രികുന്നാശയോടെ
അറിയുന്നു   നിന്‍  വിട അനിവാര്യമെങ്കിലും
പതറുന്നു  എന്‍  മനം  നൊന്തിടുനു
തിരികെ  വരും  നിന്റെ  മര്‍മര  ശബ്ദത്തെ
കൊതിയോടെ  കാതോര്‍ത്തു  കാത്തിരിപ്പു
ഞാന്‍  കൊതിയോടെ  കാതോര്‍ത്തു  കാത്തിരിപ്പു ...