നിനക്കായി മാത്രം
മറഞ്ഞു പോയോരാ മാരിവില്‍ പോലെ
അകന്നു പോയി നീ എവിടെയെകോ
പരതി നടന്നു ഞാന്‍
ഈ ജന്മമത്ത്രയും
കണ്ടില്ല നിന്‍ സ്വരം
കേട്ടതില്ല
വരികില്ല അറികിലും
എന്‍ മനസ്സിന്നും
എന്നുമേ നിനക്കായി
തന്നെ കൊതിച്ചിടുന്നു
നിനക്കെന്‍റെ പ്രണയം
സൌഹൃദം മാത്രമായി
എനിക്കോ നീ എന്‍ പ്രാണന്‍റെ
ഭാഗമായി
പിരിയുവാന്‍ ആവാതെ
മരിക്കുവാന്‍ ആവാതെ
ഉരുകി തീരുന്നു
എന്‍റെ ജന്മം
സബലമാകില്ല ഈ സ്വപ്നം
എന്നറികിലും\
വേറൊന്നുമില്ലെനിക്ക്
മോഹിച്ചിടാന്‍
ജന്മാന്തരങ്ങളില്‍
ഒരു നിമിഷമെങ്കിലും
നീ എന്‍റെ മാത്രമായി
മാറീടുകില്‍
പിന്നെനിക്ക് ഉണ്ടാവുകില്ല
പുനര്‍ജന്‍മങ്ങള്‍
എന്‍ മോഹങ്ങളെല്ലാമേ
സബലമായി..........
No comments:
Post a Comment